Posts

Showing posts with the label Mobiles

പോൾ ആപ്പ് (Pol-App) – കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും

Image
  കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ ഒരുമിപ്പിച്ചു ഒരു പുതിയ ആപ്പ് വന്നിരിക്കുന്നു. പോലീസിന്റെ വിവിധ സേവനങ്ങൾ ഒരുമിപ്പിച്ചു പുറത്തിറക്കിയ പോൾ ആപ്പ് (POL-App) ജൂൺ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോഞ്ച് ചെയ്തു. കേരള പോലീസിന്റെ 27ൽപരം സേവനങ്ങൾ ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് ലഭിക്കും. സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ആപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. നിങ്ങളുടെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ, പോലീസ് മേധാവികളുടെ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ആപ്പിൽ നിന്ന് അറിയാം. പോലീസ് വഴി ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക് ഈ ആപ്പ് വഴി അടക്കാൻ സാധിക്കും. എഫ്ഐആർ റിപ്പോർട്ട് ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം. പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് പോൾ ആപ്പ് വഴി അറിയാം. മുതിർന്ന പൗരന്മാർക്കുള്ള ജനമൈത്രി സേവനത്തിന്റെ രെജിസ്‌ട്രേഷൻ ആപ്പ് വഴി ചെയ്യാം. വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ ആകാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലറിയാക്കാനും ആപ്പ് ഉപയോഗിക്കാം. സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ ആപ്പിൽ ലഭിക്കും. കുറ്റക്രത്യങ്ങളുടെ വിവരങ്ങള...